Breaking News

രാഹുൽ തരംഗം.. 15 വർഷത്തെ ബിജെപി കുത്തക ഭരണം അവസാനിപ്പിച്ച മധ്യപ്രദേശിൽ 2 സീറ്റിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെയുനേൽക്കാൻ കോൺഗ്രസ്..

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യാ മഹാ രാജ്യം  ഒരുങ്ങുബോൾ ചർച്ചകൾ പല വഴിക്ക് നടക്കുന്നു. എറ്റവും ശ്രദ്ധാ കേന്ദ്രം ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശ് ആണ്.
മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനഞ്ച് വർഷത്തെ ബിജെപിയുടെ കുത്തക ഭരണം അവസാനിപ്പിച്ച് കൊണ്ട് കോൺഗ്രസ് ഭരണം നേടിയിരുന്നു.
കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും  ബിഎസ്പി , എസ്പി പാർട്ടി കളുടെ പിന്തുണയോടെയാണ് മധ്യപ്രദേശ് ഭരണം കോൺഗ്രസ് മുന്നോട്ട് പോവുന്നത്.

മോഡി തരംഗം ആഞ്ഞടിച്ച കയിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയ പരായമാണ് കോൺഗ്രസ് നേടിയത്. കേവലം രണ്ട് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്. 
എന്നാല് ഇപ്പോയതെ സ്ഥിതി വ്യത്യസ്തമാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ഉള്ള തീരുമാനം തുടങ്ങിയ നിരവധി ജന പ്രിയ പദ്ധതികളിലൂടെ ജനങളുടെ മനസ്സ് കീഴടക്കിയ കമൽ നാഥ് സർകാർ.

2014ൽ മധ്യപ്രദേശിലെ 29 സീറ്റുകളിൽ 27ഉം ബിജെപിക്കായിരുന്നു ലഭിച്ചത്. കോൺഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.
ചിന്ദ്വാരയിൽ നിന്നു കമൽനാഥും ഗുണയിൽ നിന്നു ജ്യോതിരാദിത്യ സിന്ധ്യയും ആണ് വിജയിച്ചത്. എന്നാൽ പോൾ ഐ സർവ്വേ പ്രകാരം സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമാണ് ഉണ്ടാവുക.

സംസ്ഥാനത്ത് ബിജെപി 16 സീറ്റ് നേടുമെന്നാണ് പ്രവചനം. അതായത് 11 സീറ്റിന്റെ നഷ്ടം.അതേസമയം കോൺഗ്രസ്‌ 13 സീറ്റിലേക്ക് ഉയരും. ഇരു പാർട്ടികൾക്കും 47 ശതമാനം വോട്ടാണ് ലഭിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് ബിജെപി 17 ലോകസഭ സീറ്റിൽ ലീഡ് നേടിയിരുന്നു. എന്നാൽ സർവ്വേ പ്രകാരം ബിജെപി 16 സീറ്റിൽ ഒതുങ്ങും.

ചമ്പൽ മേഖലയാണ് ബിജെപിയുടെ കരുത്ത്. നഷ്‌ടമായ ഉന്നത ജാതി വോട്ടുകൾ ബിജെപി തിരിച്ചു പിടിക്കുമെന്നാണ് സർവേയുടെ കണ്ടെത്തൽ.
അതെ സമയം കാർഷിക -പിന്നാക്ക ജാതി മേഖലകളിൽ കോൺഗ്രസ്‌ മികച്ച പ്രകടനം കാഴ്ച വക്കും.

No comments