കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇൗ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം എൻഡിഎ ക്ക് ലഭിച്ചത് 187 സീറ്റ്... രാഹുൽ തരംഗത്തിൽ ബിജെപിക്ക് ആശങ്ക.. സീറ്റുകൾ കുത്തനെ കുറയുമെന്ന് സർവ്വേ..
ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ അയക്കുന്ന ചില സംസ്ഥാനങ്ങളിലെ എൻ.ഡി.എയുടെ മോശം പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലവേദനയാകുമെന്ന് റിപ്പോർട്ട്.
ലോക്സഭയിലെ മൊത്തം അംഗസംഖ്യയുടെ 45 ശതമാനം വരുന്ന, 249 പേരെ തെരഞ്ഞെടുത്തയക്കുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ചിലതിൽ മുന്നണിക്ക് മെച്ചപ്പെട്ട വിജയമുണ്ടാകില്ലെന്നാണ് സീ വോട്ടറിെൻറ സർവേകളെ ഉദ്ധരിച്ച് വാർത്താപോർട്ടലായ ‘ദ ക്വിൻറ്’ വിലയിരുത്തുന്നത്.
2014ൽ സുഹൃദ്കക്ഷിയായ എ.െഎ.എ.ഡി.എം.കെയുടേത് ഉൾപ്പെടെ ഇൗ സംസ്ഥാനങ്ങളിൽനിന്ന് എൻ.ഡി.എക്ക് 187 എം.പിമാർ ഉണ്ടായിരുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് എൻ.ഡി.എക്ക് ഇക്കുറി 85 സീറ്റുകൾ കുറയുമെന്നാണ് സീ വോട്ടറിെൻറ പ്രവചനം. പശ്ചിമ ബംഗാളിലാവെട്ട തൃണമൂൽ കോൺഗ്രസിെൻറയും മമത ബാനർജിയുടെയും ജനസമ്മതി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയുമാണ്.
ബിഹാറിൽ മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും ഇപ്പോൾ ജനപ്രീതിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്നതിൽ ആശങ്കയുണ്ട്.
2014ൽ, ഉത്തർപ്രദേശിൽ മൊത്തം 80 സീറ്റുകളിൽ 73ഉം നേടി എൻ.ഡി.എ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, അഞ്ചുവർഷത്തിനുശേഷം സംസ്ഥാനത്ത് പല മേഖലകളിലും ഭരണവിരുദ്ധ വികാരമുണ്ട്.
യു.പിയിൽ പ്രധാനമന്ത്രിയുടെ ജനസമ്മതി 43.9 ശതമാനമാണെന്നാണ് സീ വോട്ടറിെൻറ കണക്കുകളിൽ പറയുന്നത്.
43.9 ശതമാനം മോശമായ കണക്കല്ലെങ്കിലും മോദിയുടെ ജനപ്രീതിയുടെ കാര്യത്തിൽ യു.പിക്ക് 16ാം സ്ഥാനമേയുള്ളൂ. സംസ്ഥാനത്തെ എം.പിമാരുടെയും എം.എൽ.എമാരുടെയും ജനപ്രീതിയാകെട്ട യഥാക്രമം 8.2, 11.8 ശതമാനമേയുള്ളൂ.
യു.പിയിൽ 2014ലെയും 17ലെയും തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ബി.ജെ.പിക്ക് സംഘടിതശക്തിയായ പ്രതിപക്ഷത്തെയാണ് നേരിടാനുള്ളത്. സമാജ്വാദി പാർട്ടി, ബഹുജൻസമാജ് പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവ മുന്നണിയുണ്ടാക്കിയത് പാർട്ടിക്ക് കനത്ത വെല്ലുവിളിയാണെന്നതിൽ സംശയമില്ല.
കിഴക്കൻ ഉത്തർപ്രദേശിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി വന്നത് കോൺഗ്രസിെൻറ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ.
2014ലെ 73 സീറ്റിൽനിന്ന് 44 എണ്ണം കുറഞ്ഞ് 29 എം.പിമാരെ ലോക്സഭയിലെത്തിക്കാനേ എൻ.ഡി.എക്കു കഴിയുകയുള്ളൂ എന്നാണ് സീ വോട്ടറിെൻറ പ്രവചനം.
48 ലോക്സഭ സീറ്റുകളുള്ള മഹാരാഷ്ട്രയിലും എൻ.ഡി.എ താഴേക്ക് പോകുെമന്നാണ് വിലയിരുത്തൽ. ഇവിടെ മോദിയുടെ ജനസമ്മതി 47.9 ശതമാനമാണ്. മൊത്തം സംസ്ഥാനങ്ങളുടെ കണക്കെടുക്കുേമ്പാൾ 14ാം സ്ഥാനം.
എന്നാൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് 33.9 ശതമാനം ജനസമ്മതിയേയുള്ളൂ. ബി.ജെ.പിക്കും സഖ്യകക്ഷിയായ ശിവസേനക്കും 41 ലോക്സഭാംഗങ്ങളുള്ള സംസ്ഥാനത്ത് എം.പിമാരുടെ ജനപ്രീതി 35.8 ശതമാനമാണ്.
സീ വോട്ടർ സർവേയിൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് കാര്യമായ നഷ്ടമുണ്ടാവില്ല. 2014നേക്കാൾ ഏഴ് എണ്ണം കുറഞ്ഞ് എൻ.ഡി.എക്ക് 35 സീറ്റുകൾ ലഭിക്കുമെന്ന് അവർ പ്രവചിക്കുന്നു.
എൻ.ഡി.എയുടെ നില ഏറ്റവും പരുങ്ങലിലാവുന്നത് തമിഴ്നാട്ടിലാണ്. പ്രധാനമന്ത്രിയുടെ ജനസമ്മതി ഇവിടെ 2.2 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞതാണിത്. 7.7 ശതമാനം ജനപിന്തുണയുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ എ.െഎ.എ.ഡി.എം.കെയാണ് പാർട്ടിയുടെ സഖ്യകക്ഷി.
സംസ്ഥാനത്തെ എം.എൽ.എമാരുടെ ജനപ്രീതി അൽപം മെച്ചപ്പെട്ട നിലയിൽ 9.9 ശതമാനമാണെന്നു മാത്രം. തമിഴ്നാട്ടിൽ 34 സീറ്റുകൾ ലഭിക്കുന്ന യു.പി.എയെ അേപക്ഷിച്ച് എൻ.ഡി.എക്ക് അഞ്ചു സീറ്റുകൾ മാത്രേമ ലഭിക്കുകയുള്ളൂവെന്നാണ് സീ വോട്ടർ പ്രവചനം. 2014ൽ എ.െഎ.എ.ഡി.എം.കെ, ബി.ജെ.പി, പി.എം.കെ മുന്നണിക്ക് 39 സീറ്റുകൾ ലഭിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ മോദിക്ക് നല്ല ജനപ്രീതിയുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസും മമത ബാനർജിയും വലിയ പ്രശ്നംതന്നെയാണ്. കൂടുതലും തൃണമൂൽ അംഗങ്ങളായ എം.പിമാരുടെ ജനപ്രീതി 34.3 ശതമാനമാണ്.
പശ്ചിമ ബംഗാളിൽ ബി.ജെ.പി എം.പിമാരുടെ എണ്ണം കഴിഞ്ഞ തവണ എട്ട് ആണെങ്കിൽ ഇക്കുറി രണ്ടിലേക്ക് ചുരുങ്ങുമെന്നാണ് സീ വോട്ടർ പ്രവചിക്കുന്നത്. തൃണമൂലിനാവെട്ട 2014ലെ 34ഉം നിലനിർത്താനാവുമെന്നും.
അതേസമയം, ബിഹാറിൽ ബി.െജ.പിക്ക് നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് വിലയിരുത്തൽ. മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും മെച്ചപ്പെട്ട ജനപ്രീതിയുണ്ട്. യഥാക്രമം ഇത് 50.3, 55.3 ശതമാനമാണ്.
ഏറ്റവും ജനപ്രീതിയുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. സംസ്ഥാനത്തെ എം.പിമാരുടെ ജനപ്രീതി 23.7 ശതമാനമാണ്. ഇവരിൽ മൂന്നിൽ നാലുപേരും എൻ.ഡി.എയിൽനിന്നുള്ളവരാണ്. ബിഹാറിൽ 40ൽ 36 സീറ്റുകളും എൻ.ഡി.എക്ക് ലഭിക്കുമെന്നാണ് സീ വോട്ടർ പ്രവചിക്കുന്നത്.
കഴിഞ്ഞ തവണ ഇത് 31 ആയിരുന്നു. 2014നെ അപേക്ഷിച്ച് എൻ.ഡി.എക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്ന കുറച്ച് സംസ്ഥാനങ്ങളിലൊന്നായിരിക്കും ബിഹാറെന്ന് സർവേയിൽ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ മുന്നണിക്ക് 2014നേക്കാൾ 74 എണ്ണം കുറഞ്ഞ് 113 സീറ്റുകളേ ലഭിക്കുകയുള്ളൂവെന്നാണ് സീ വോട്ടർ പ്രവചിക്കുന്നത്.
പുൽവാമ ആക്രമണം നടന്ന സമയത്താണ് സർവേ നടത്തിയത്. അതിനുശേഷം എൻ.ഡി.എയുടെ ജനസമ്മതി കുറഞ്ഞിട്ടുണ്ടാവുമെന്നാണ് സൂചന. കോൺഗ്രസാവെട്ട പാവങ്ങൾക്ക് മിനിമം വരുമാനം ഉറപ്പുനൽകി കൂടുതൽ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്.

No comments