Breaking News

ചന്ദ്രബാബു നായിഡുവിനെ യു ടേണ്‍ ബാബു എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


കുര്‍നൂല്‍: എന്‍.ഡി.എ സഖ്യം വിട്ട തെലുഗു ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ യു ടേണ്‍ ബാബു എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എയില്‍ നിന്ന് പുറത്തു പോകുക വഴി സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ യു ടേണ്‍ എടുത്തെന്ന് പറഞ്ഞായിരുന്നു മോദിയുടെ വിമര്‍ശനം.

'സര്‍ക്കാറിന്റെ പദ്ധതികള്‍ അഴിമതിയൊന്നും ഇല്ലെന്നാണ് അവരുടെ വാദം. എന്നാല്‍ ആ പദ്ധതികള്‍ തന്നെ അഴിമതിക്കു വേണ്ടിയുള്ളതാണ്. ആന്ധ്രയിലെ ജനങ്ങള്‍ക്കറിയാം ഈ അഴിമതികളില്‍ നിന്നും ഉണ്ടാക്കിയ കാശ് ആരുടെ അലമാരയിലാണ് ഇരിക്കുന്നതെന്ന്. ഈ കാവല്‍ക്കാരന്‍ അതിനെ ചോദ്യം ചെയ്തപ്പോള്‍ യു ടേണ്‍ ബാബു ആന്ധ്ര പ്രദേശിന്റെ വളര്‍ച്ചയില്‍ നിന്നും യു ടേണ്‍ എടുക്കുകയായിരുന്നു'- തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

'ഇപ്പോള്‍ യു ടേണ്‍ ബാബു ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്ന ചിലരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്'- കോണ്‍ഗ്രസുമായുള്ള ടി.ഡി.പിയുടെ സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് മോദി പറഞ്ഞു.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ടി.ഡി.പിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി എന്‍.ഡി.എ 

No comments