ഡൽഹിയിൽ കോൺഗ്രസ് ആപ്പിന് കൈ കൊടുത്താൽ ഏഴും പോരും.. ഇല്ലെങ്കിൽ ഡൽഹി ബിജെപി തൂത്ത് വാരും.. ഡൽഹിയുടെ സ്ഥിതി നാടകീയം.
അധികാരത്തിന്റെ സെവൻ റേസ്കോഴ്സ് റോഡിലേക്കുള്ള (ലോക് കല്യാൺ മാർഗ്) മത്സരത്തിൽ ദേശീയതലസ്ഥാനമുൾപ്പെടുന്ന ഡൽഹിയുടെ സംഭാവന ഏഴ് . കൂടുതൽകാലവും കേന്ദ്രത്തിൽ അധികാര കാറ്റിനൊപ്പം നിന്ന ചരിത്രമാണ് ഈ മണ്ഡലങ്ങൾക്കുള്ളത്.
സമീപകാലം ഇങ്ങനെ- 1999ൽ ബി.ജെ.പി ഏഴും നേടി. 2004ൽ കോൺഗ്രസിന് - 6. 2009ൽ അധികാരം നിലനിറുത്തിയ യു.പി.എയ്ക്ക് ഏഴും നൽകി ഡൽഹി ഒപ്പം നിന്നു.
2014ൽ മോദി തരംഗത്തിൽ ഏഴിലും താമര വിരിഞ്ഞു. രണ്ടാമതെത്തിയത് ആംആദ്മി. കോൺഗ്രസിന് മൂന്നാംസ്ഥാനം. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയല്ല, അരവിന്ദ് കേജ്രിവാളും ആംആദ്മിയും തരംഗമായി. എഴുപതിൽ 67. 2019ൽ ആരുടെ തരംഗം? മേയ് 12ന് ഡൽഹി പോളിംഗ് ബൂത്തിൽ വിധികുറിക്കും.
രാജ്യം ഞെട്ടിയ അഴിമതികളുടേ പേരിൽ രണ്ടാം യു.പി.എ സർക്കാരിനെതിരെയുയർന്ന പ്രതിഷേധ പ്രളയത്തിന്റെ സൃഷ്ടിയാണ് ആപ്പ്. കേജ്രിവാളും കൂട്ടരും ചൂലെടുത്തപ്പോൾ ഡൽഹിയിൽ നിന്ന് കണ്ടം വഴി ഓടേണ്ടി വന്നു കോൺഗ്രസിന്.
2019ൽ ആപ്പിന്റെ ശത്രു മോദിയും അമിത്ഷായുമാണ്. കഴിഞ്ഞ നാലുവർഷവും കേന്ദ്രവുമായി കടുത്ത ഏറ്റുമുട്ടലിലാണ് കേജ്രിവാൾ. മോദിസർക്കാരിന്റെ പ്രതിപക്ഷമായി നിന്നു. കോൺഗ്രസിനെക്കാൾ ദേശീയ ശ്രദ്ധ പലപ്പോഴും ആപ്പിന് കിട്ടി.
ഇപ്പോൾ കാറ്റ് അനുകൂലമല്ലെന്ന് ആപ്പിനറിയാം. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. പഴയ ആപ്പല്ല. പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പാർട്ടി വിട്ടു. കേജ്രിവാൾ ക്യാമ്പിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.
ഒറ്റയ്ക്ക് കൂട്ടിയാ കൂടില്ലാന്ന് ഡൽഹിയിൽ കേജ്രിവാൾ ടീം നടത്തിയ സർവേ കണ്ടെത്തി. കോൺഗ്രസിന്റെ കൈ സഹായം വേണം. പഴയ ശത്രുത മറന്ന് കൈകൊടുക്കാൻ കേജ്രിവാൾ തന്നെ മുന്നിട്ടിറങ്ങി. കോൺഗ്രസുമായി സഖ്യത്തിന്.
ആപ്പ് കണ്ടംവഴി ഓടിച്ച മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത് സഖ്യത്തിന് തയാറാകാതെ ഉടക്കിനിൽക്കുകയാണ്. ആപ്പിനെ നമ്പാൻ കൊള്ളില്ലെന്നാണ് അവരുടെ പക്ഷം. ഇതിനിടെ ഒരു മണ്ഡലം ഒഴിച്ചിട്ട് ആറിലും ആപ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
ഏഴിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഷീല ദീക്ഷിത്തും പ്രഖ്യാപിച്ചു. പക്ഷേ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി.സി ചാക്കോ ഉൾപ്പെടെയുള്ളവർ സഖ്യംവേണമെന്ന നിലപാടിലാണ്. ഇനി തീരുമാനം രാഹുലിന്റേത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുതന്നെ വീടുകൾ കയറിയുള്ള ഒന്നാം ഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൂർണ സംസ്ഥാന പദവിയാണ് പ്രധാന പ്രചാരണവിഷയം.
കേന്ദ്രവുമായുള്ള അധികാരത്തർക്കം ലെഫ്.ഗവർണറുടെ വീട്ടുപടിക്കൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിരാഹാരംകിടക്കുന്നതുവരെയെത്തിയിരുന്നു. പൂർണ അധികാരമില്ലാത്തതിനാൽ പലതും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ആപ്പിന്റെ പരാതി. മോദി സർക്കാരാണ് എതിര് നിൽക്കുന്നതെന്നും ആപ്പ് ആവർത്തിക്കുന്നു.
പണ്ട് ബി.ജെ.പി സമ്പൂർണ സംസ്ഥാനപദവി വാഗ്ദാനം ചെയ്തതും ചൂണ്ടിക്കാട്ടുന്നുമുണ്ട്. കൂടാതെ സാധാരണക്കാരന്റെ നിത്യജീവിതത്തിൽ നിർണായകമായ ഒരുപിടി ഇടപെടൽ കേജ്രിവാൾ ടീം വിജയകരമായി നടത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണ രംഗത്തെ മാഫിയവത്കരണം ഇല്ലാതാക്കി മാസം 20,000 ലിറ്റർ വരെ സൗജന്യമായി നൽകി, വൈദ്യൂതി നിരക്ക് കുത്തനെ കുറച്ചു. പൊതുവിദ്യാലയങ്ങളും ആശുപത്രികളും മെച്ചപ്പെടുത്തി. സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതും നേട്ടങ്ങളാണ്.
ഡൽഹിക്കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതംഗംഭീർ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ കൈപിടിച്ച് ബി.ജെ.പിയിലെത്തിയിട്ട് ദിവസങ്ങളേ ആയുള്ളൂ. പക്ഷേ, കുറച്ചുകാലമായി കേജ്രിവാളിന്റെ ശക്തനായ വിമർശകനാണ് ട്വിറ്ററിൽ ലക്ഷങ്ങളുടെ ഫോളോവേഴ്സുള്ള ഗംഭീർ.
സിറ്റിംഗ് എം.പി മീനാക്ഷി ലേഖിക്ക് പകരം ന്യൂഡൽഹി മണ്ഡലത്തിൽ ഗംഭീർ മത്സരിക്കും. ഗംഭീറിന്റെ വരവ് യുവാക്കളെ ഒപ്പം നിറുത്താൻ സഹായകമാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിയും ആപ്പിനെതിരെ കടുത്ത പ്രതിഷേധങ്ങളുയർത്തിയാണ് മുന്നോട്ടുപോകുന്നത്. പുൽവാമയും ബാലക്കോട്ട് തിരിച്ചടിയും നന്നായി കാൻവാസ് ചെയ്യാൻ കഴിയുന്ന മണ്ണ്കൂടിയാണ് ഡൽഹിയിലേത്.
പുൽവാമയ്ക്ക് ശേഷം ഡൽഹി നഗരത്തിൽ ഇന്ത്യൻ പതാകകളേന്തി ചെറുപ്പക്കാരുടെ പാക് മൂർദാബാദ് വിളി പതിവ് കാഴ്ചയായിരുന്നു. റോഡുൾപ്പെടെ അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

No comments