കെ.സുരേന്ദ്രന്‍ വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയില്‍ പിന്തുണ പ്രഖ്യാപിച്ച് പി.സി.ജോര്‍ജ്
ഇരാറ്റുപേട്ട: പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആര്‍ക്കാണ് പിന്തുണയെന്നതു പിന്നീട് പ്രഖ്യാപിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി. ഇരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വീട്ടിലെത്തി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തിന് ജയിക്കുമെന്നും സുരേന്ദ്രനു വേണ്ടിയാണ് താന്‍ മത്സരരംഗത്തു നിന്നും പിന്‍മാറിയതെന്നും ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് കെ. സുരേന്ദ്രന് ഇരാറ്റുപേട്ടയിലെത്തി പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയത്.
No comments