Breaking News

അവധിക്കാല ക്ലാസ്സുകള്‍ നിരോധിച്ചു

വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സിബിഎസ്‌ഇ, എയ്ഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ജൂണ് ഒന്നിമു മാത്രമേ ഇനി ക്ലാസ്സുകള്‍ തുടങ്ങാന്‍ കഴികയുള്ളൂ.

അതേസമയം പരമാവധി പത്ത് ദിവസം വരെയുള്ള ക്യാമ്ബുകളും ശില്‍പ ശാലകളും പ്രത്യേക അനുമതിയോടു കൂടെ നടത്താനാകുമെന്നും അധികൃതര്‍ പറഞ്ഞു.

കനത്ത ചൂടും വരള്‍ച്ചയും ഉള്ളതിനാല്‍ വേനല്‍ക്കാല ക്ലാസ്സുകള്‍ നടത്താന്‍ പാടില്ല എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം.

No comments