Breaking News

സീറ്റ് കിട്ടിയില്ല; പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി

സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ഉത്തര്‍പ്രദേശിലെ ബാറബന്‍കിയിലെ എംപിയായ പ്രിയങ്കാ റാവത്താണ് അണികളോട് സംസാരിക്കവെ വികാരാധീനയായത്. പട്ടികജാതിയില്‍പ്പെട്ട വനിതാ എംപിമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചതെന്നും, ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും പ്രിയങ്ക റാവത്ത് മുന്നറിയിപ്പ് നല്‍കി

അണികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബരാബന്‍കി എംപി പ്രിയങ്കാ റാവത്ത് വികാരാധീനയായത്. സീറ്റുറപ്പെന്ന് പറഞ്ഞ് ഒടുവില്‍ പാര്‍ട്ടി കൈയ്യൊഴിയുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. പട്ടികജാതിയില്‍ പെട്ടവര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി യുപിയില്‍ സീറ്റ് നിഷേധിച്ച 12 എംപിമാരിലെ പ്രമുഖയാണ് പ്രിയങ്കാ റാവത്ത്.

പ്രിയങ്കയ്ക്ക് സീറ്റ് നിഷേധിച്ചതിനെതിരെ ബിജെപി അണികള്‍ തെരുവിലിറങ്ങി. തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുമെന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

No comments