Breaking News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഉമ്മന്‍ചാണ്ടി. സീറ്റ് വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. നാളെ ആന്ധ്രയിലേക്ക് പുറപ്പെടും മുമ്ബ് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. രാഹുല്‍ മല്‍സരിക്കുമെന്ന സൂചന താന്‍ നല്‍കിയിട്ടില്ല. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയാണ് ചെയ്തത്.

രാഹുല്‍ഗാന്ധി ഒരു സമയത്തും രണ്ടാമതൊരു സീറ്റില്‍ മല്‍സരിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല.

കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആവശ്യമുയര്‍ന്നതിന് പിന്നാലെ, കേരളത്തില്‍ നിന്നും അദ്ദേഹം മല്‍സരിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്.

അതല്ലാതെ രാഹുല്‍ വരുമെന്ന സൂചനയൊന്നും താന്‍ നല്‍കിയിട്ടില്ല. വരുമെന്ന സൂച രാഹുല്‍ഗാന്ധിക്ക് മാത്രമേ നല്‍കാനാകൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

No comments