Breaking News

സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ രാഹുൽ ഗാന്ധിയുടെയും ലീഗ് നേതാവിന്റെയും ഫോട്ടോ വേണം.. പക്ഷേ സ്വന്തം നേതാവ് യെച്ചൂരിയെ മറന്നു.. തമിഴ്നാട്ടിലെ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കേരളത്തില്‍ ഹിറ്റ്..

മധുരൈ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ വൈറലായത് കേരളത്തില്‍. തമിഴ് തെരിയാത്ത മലയാളികളുടെ ഇടയില്‍ ഈ പോസ്റ്ററിനെ വൈറലാക്കിയത് ഇതിലെ ഫോട്ടോകളാണ്.
കേരളത്തില്‍ മുഖാമുഖം എതിരാളികളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തമിഴ്നാട്ടില്‍ ഘടകകക്ഷികളായി ഭായി ഭായി ബന്ധമാണുള്ളത്.

തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ക്കായി സീറ്റുകള്‍ വീതം വച്ചപ്പോള്‍ മധുരൈ മണ്ഡലം സി.പി.എമ്മിനാണ് ലഭിച്ചത്.
ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ്.വെങ്കിടേശ്വന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററാണ് വൈറലായത്. തമിഴ്നാട്ടില്‍ പോസ്റ്റര്‍ ഇറക്കുമ്ബോള്‍ സഖ്യകക്ഷികളിലെ നേതാക്കളുടെ ചിത്രം കൂടി വയ്ക്കുന്ന പതിവുണ്ട്.

അതിനാലാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമായി നല്‍കിയ പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കൂടി ഉള്‍പ്പെട്ടതോടെയാണ് ഈ പോസ്റ്റര്‍ കേരളത്തിലും വൈറലായത്.
രാഹുലിനൊപ്പം മുസ്ലിം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്റെ ചിത്രവും പോസ്റ്ററിലുണ്ട്.
കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷനെ ഉള്‍പ്പെടുത്തിയ പോസ്റ്ററില്‍ സ്വന്തം പാര്‍ട്ടിയിലെ ദേശീയ നേതാക്കളെ ഉള്‍പ്പെടുത്താതിരുന്നതും കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
തമിഴ് നാട്ടിൽ സിപിഎം കോൺഗ്രസ് മുസ്ലിം ലീഗ് എന്നിവർ ഒരേ ചേരിയിലാണെങ്കിൽ. കേരളത്തിൽ സിപിഎം ഒരു ഭകത്തും ലീഗും കോൺഗ്രസും എതിർ ഭാഗത്തും ആണ്. മാഹിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും കോൺഗ്രസ് സിപിഎം  ഒരുമിച്ചാണ് മത്സരിക്കുന്നത്.

No comments