ഏഴു വയസുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന് പോലീസ് നിരീനിരീക്ഷണത്തിൽ
ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് നേരെ അതിക്രൂര മര്‍ദ്ദനം. തലയ്ക്കാണ് ക്രൂര മര്‍ദ്ദനം ഏറ്റിരിക്കുന്നത്. തല ഭിത്തിയിലിടിച്ച് തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഗുരുതരാവസ്ഥയിലായ കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രണ്ടാനച്ഛനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. രണ്ടാമത്തെ കുട്ടിയുടെ മൊഴിയെടുക്കുകയാണ്. ഇതിന് ശേഷം മാത്രമേ മര്‍ദ്ദിച്ചതാരെന്ന് വ്യക്തമാകൂ.
സംഭവത്തില്‍ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പോലീസ് നിരീക്ഷണത്തിലാണ്.
No comments