രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്ന് അമിത് ഷാ
രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്നും കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ അതിന് സാധിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അസമിലെ കാലിയബോറില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തം ജവാന്മാരുടെ ചോരയ്‍ക്ക് പകരം ചോദിക്കുന്ന രാജ്യമായി ഇന്ത്യ മാറി. നമ്മുടെ ധീര ജവാന്മാരുടെ ചോരക്ക് പകരം ചോദിക്കണ്ടേ? കോണ്‍ഗ്രസിന് രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ സാധിക്കില്ല. ബിജെപിക്കും നരേന്ദ്രമോദിക്കും മാത്രമേ അതിന് കഴിയൂ. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് നമ്മുടെ സൈനികരുടെ കഴുത്ത് വെട്ടിയസംഭവം പോലും ഉണ്ടായിരുന്നുവീന്നും അന്ന് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.

No comments