രാഹുല്‍ വരില്ലെന്ന് കരുതിയ ഇടത് മുന്നണിക്കും എന്‍.ഡി.എയ്‌ക്കും ഞെട്ടൽ.. വയനാട്ടില്‍ സുരേഷ് ഗോപിയെ നിറുത്താനും ആലോചന..
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ഥിയേയും മാറ്റിയേക്കുമെന്ന് സൂചന.
നിലവിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി കേന്ദ്ര നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നിലവില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയായി പൈലി വാദ്യാട്ടിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചത് ഇടത് മുന്നണിയിലും എന്‍.ഡി.എ ക്യാമ്ബിലും ഞെട്ടലുണ്ടാക്കി.
ഒരാഴ്‌ചയായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കില്ലെന്നാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ വിചാരിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കന്മാര്‍ നടത്തിയ പ്രസ്താവന കൂടി ആയതോടെ രാഹുല്‍ വരില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതി. ഇവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള മാസ് എന്‍ട്രി.
പല ഗ്രൂപ്പുകളായി കേരളത്തില്‍ മാറി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരുമിപ്പിക്കാമെന്നും ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗം കൊണ്ടുവരാമെന്നും ഇതിലൂടെ നേതൃത്വം കരുതുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
തൃശൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് വിവരം. ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്നും വ്യക്തതയില്ല.
അതേസമയം, വയനാട് സീറ്റില്‍ എന്‍.ഡി.എ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വയനാട് സീറ്റില്‍ നടന്‍ സുരേഷ് ഗോപിയെ രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും രാഹുലല്ല ആര് വന്നാലും പരാജയപ്പെടുത്തുമെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
ഇടതുപക്ഷത്തിന് എതിരായി ആരുവന്നാലും അതിനെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് എതിരെ മത്സരിക്കുന്നെങ്കില്‍ അതിന് കേരളമല്ല തിരഞ്ഞെടുക്കേണ്ടിയിരുന്നത്.
ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഇടതുപക്ഷത്തിനെതിരാണെന്ന് മാത്രമേ പറയാനാവുകയുള്ളു.
വയനാട്ടില്‍ ബി.ജെ.പി മുന്നണി ഉണ്ടാവാം പക്ഷേ മത്സരം ഇടതുപക്ഷവുമായിട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്രായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments