Breaking News

പാകിസ്ഥാനില്‍ ബിരിയാണി കഴിക്കാന്‍ പോയത് ആരാണ്; മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി


അമേഠി: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി. പാകിസ്ഥാനില്‍ ബിരിയാണി കഴിക്കാന്‍ പോയത് ആരാണെന്ന് പ്രിയങ്ക ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും പ്രിയങ്ക സജീവമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വീണ്ടും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

നേരത്തെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നുമായിരുന്നു നേരത്തെ പ്രിയങ്ക പറഞ്ഞത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് പ്രിയങ്ക നടത്തിയത്.

 കര്‍ഷക വിരുദ്ധമായ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും പണക്കാരുടെ കാവല്‍ക്കാരനാണ് മോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 'ഈ സര്‍ക്കാര്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ലോണുകള്‍ എഴുതിത്തള്ളി. ബി.ജെ.പി സര്‍ക്കാര്‍ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണ്. നമ്മുടെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുകയാണ്. എന്നാല്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്കു വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല'- പ്രിയങ്ക പറയുന്നു.

No comments