"Order delivered" കല്പന പ്രസവിച്ചു, ഇടത് നേതാക്കള്‍ക്ക് ഇംഗ്ലീഷ് മനസിലായില്ല: ഒന്നൊന്നര ട്രോളുമായി ശശി തരൂര്‍
തന്റെ വിവാദമായ ട്വീറ്റിന് വിശദീകരണം നല്‍കിയും വിമര്‍ശിച്ചവരെ കണക്കിന് ട്രോളിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ രംഗത്തെത്തി.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് നല്‍കിയ തലക്കെട്ടായിരുന്നു തരൂരിനെ കുരുക്കിയത്.
മീനിന്റെ ഗന്ധം കേട്ടാള്‍ ഓക്കാനിക്കാന്‍ തോന്നുന്ന സസ്യാഹാരിയായ എം.പിയായിരുന്നിട്ടും വലിയ ആവേശമായിരുന്നു മാര്‍ക്കറ്റില്‍ ലഭിച്ചത്.
ഇതില്‍ squeamishly എന്ന വാക്കാണ് തരൂരിനെ കുരുക്കിയത്. മത്സ്യ തൊഴിലാളികളെ ആക്ഷേപിച്ചാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചതെന്ന് വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
എന്നാല്‍ താന്‍ അര്‍ത്ഥമാക്കിയതല്ല വായിച്ചവര്‍ മനസിലാക്കിയത് എന്ന് പറഞ്ഞ് വാക്കിന്റെ മറ്റൊരു അര്‍ത്ഥവും ചേര്‍ത്ത് വിശദീകരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
മലയാളി ഇടത് നേതാക്കള്‍ തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനായി ഓളം ഡിക്ഷ്ണറിയില്‍ വാക്കിന്റെ അര്‍ത്ഥമുള്‍പ്പെടെയുള്ള സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ട്വീറ്റ് വിവാദമാക്കിയവരെ ട്രോളാനായി അദ്ദേഹം 'ഓര്‍ഡര്‍ ഡെലിവേര്‍ഡ്' എന്ന വാക്കിന് ഗൂഗിളില്‍ 'കല്‍പ്പന പ്രസവിച്ചു' എന്ന അര്‍ത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

No comments