Breaking News

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പുതിയ പട്ടിക പുറത്തിറക്കി



ലഖ്‌നൗവും വാരണാസിയും ഒഴിച്ചിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഉത്തര്‍പ്രദേശിലെ ഒമ്ബതു മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തിറക്കി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് മണ്ഡലത്തെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം.

ലഖ്‌നൗവില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സ്ഥാനാര്‍ഥിയായേക്കും.

No comments