Breaking News

വയനാട്ടില്‍ 52 ശതമാനം ഹിന്ദുക്കള്‍ - ബിജെപി വാദം തള്ളി ഉമ്മന്‍ചാണ്ടി.. ബിജെപിയേക്കൾ വി​റ​ളി സിപിഎമ്മിന് എന്തിനെന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി.. രാഹുല്‍ കേരളത്തെ സ്നേഹിക്കുന്ന നേതാവ്..


രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ചാ​ണ്ടി.
കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ലാ​ണ് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും മ​തേ​ത​ര സ​ഖ്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി നി​ല​പാ​ടെ​ടു​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.
രാ​ഹു​ല്‍ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ച്ച സി​പി​എം മു​ഖ​പ​ത്ര​ത്തി​ന് ആ ​ഭാ​ഷ​യി​ല്‍ മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബി​ജെ​പി​യു​ടെ ഭാ​ഷ ക​ട​മെ​ടു​ത്താ​ണ് സി​പി​എം രാ​ഹു​ല്‍ ഗാ​ന്ധി​യെ ആ​ക്ഷേ​പി​ക്കു​ന്ന​ത്.

ഈ ​ഭാ​ഷ​യി​ല്‍ മ​റു​പ​ടി പ​റ​യാ​ന്‍ കോ​ണ്‍​ഗ്ര​സി​നാ​വി​ല്ല. 23-ാം തീ​യ​തി ജ​ന​ങ്ങ​ള്‍ അ​തി​നു മ​റു​പ​ടി ന​ല്‍​കും.
രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം.

 കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ല്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തെ​റ്റാ​യ സ​ന്ദേ​ശം എ​ന്താ​ണ്.
സി​പി​എ​മ്മി​നു ശ​ക്തി​യു​ള്ള കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മോ നീ​ക്കു​പോ​ക്കോ ഇ​ല്ല.

അ​വ​ര്‍ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​നി​ച്ച​താ​ണ് ഇ​ക്കാ​ര്യം. പി​ന്നെ എ​ന്തു തെ​റ്റാ​യ സ​ന്ദേ​ശം എ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് -ഉ​മ്മ​ന്‍ ചാ​ണ്ടി ചോ​ദി​ച്ചു.

രാ​ഹു​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്ക​ണം എ​ന്നു കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തു രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണ്. കോ​ണ്‍​ഗ്ര​സു​മാ​യി നീ​ക്കു​പോ​ക്കു വേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​ത് അ​വ​രാ​ണ്.
കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ല്‍ രാ​ഹു​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ സി​പി​എ​മ്മി​ന് എ​ന്തി​നാ​ണി​ത്ര വി​റ​ളി എ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ചോ​ദി​ച്ചു.

സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ലാ​ണ് രാ​ഹു​ലി​നെ പ​പ്പു​വെ​ന്ന് അ​ധി​ക്ഷേ​പി​ച്ച്‌ പ​രാ​മ​ര്‍​ശം വ​ന്ന​ത്. ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ഒ​ന്ന​ട​ങ്കം വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.
ഇ​തേ​തു​ട​ര്‍​ന്ന് പ​പ്പു സ്ട്രൈ​ക്ക് എ​ന്ന വി​ശേ​ഷ​ണം അ​നു​ചി​ത​മാ​യി​പ്പോ​യെ​ന്ന് റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ര്‍ പി.​എം. മ​നോ​ജ് സ​മ്മ​തി​ച്ചി​രു​ന്നു.

No comments