56 ഇഞ്ച് നെഞ്ചുള്ളതു കഴുതകള്‍ക്കു മാത്രം; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് പരാമര്‍ശത്തെ പരിഹസിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാഡിയ.
കഴുതകള്‍ക്ക് മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ളതെന്നായിരുന്നു ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കൂടിയായ മോദ്വാഡിയയുടെ പരാമര്‍ശം.
56 ഇഞ്ച് നെഞ്ചളവുള്ള തന്നെപ്പോലെ ഒരാള്‍ക്കു മാത്രമേ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളു എന്ന് 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ശരിക്കും ഫിറ്റായ ഒരു മനുഷ്യന് 36 ഇഞ്ച് നെഞ്ചളവാണുള്ളത്.
ഒരു ബോഡി ബില്‍ഡര്‍ക്ക് ചിലപ്പോള്‍ 42 ഇഞ്ച് നെഞ്ചുണ്ടാവും.
പക്ഷേ, കഴുതകള്‍ക്കു മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ളത്. ചില മൂരികള്‍ക്ക് 100 ഇഞ്ച് നെഞ്ചളവുണ്ടാകും- മോദ്വാഡിയ പറഞ്ഞു.
ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകില്ലെന്നും അവരുടെ നേതാവിന് 56 ഇഞ്ച് നെഞ്ചുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു സന്തോഷമാകുമെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.
പിന്നാലെ, പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. തോല്‍വി ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാനസികനില തെറ്റിയെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.

No comments