Breaking News

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​ത്തി​ല്‍ ഒരു തരംഗവും സൃഷ്ടിക്കില്ലെന്ന് കുമ്മനം

 കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​ര​വ് കേ​ര​ള​ത്തി​ല്‍ ഒരു തരംഗവും സൃഷ്ടിക്കില്ലെന്ന് ബി​.ജെ.​പി. നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​നെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ത്തുമെന്നും സി​.പി.​ഐ.എ​മ്മു​മാ​യു​ള്ള ധാ​ര​ണ​യു​ടെ പിന്‍ബലത്തിലാണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

അ​മേ​ത്തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി തോ​ല്‍​ക്കു​മെ​ന്നു ഉറപ്പാണെന്നും കോ​ണ്‍​ഗ്ര​സ് ദേശീയ വീക്ഷണമില്ലാത്ത പാര്‍ട്ടിയാണെന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഇന്ന് ഉച്ചയ്ക്കാണ് പ്രഖ്യാപനം വന്നത്.

No comments