വടകരയില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ചു
വടകരയില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുരളീധരന്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങിയെങ്കിലും ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിരുന്നില്ല. ഇതോടെ കേരളത്തിലെ മുഴുവന്‍ യുഡിഎഫ് സീറ്റുകളിലും ചിത്രം തെളിഞ്ഞു. വയനാട് രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നു വ്യക്തമായത് ഇന്നായിരുന്നു. വയനാടിനൊപ്പം അനിശ്ചിതത്വം നിലനിന്നിരുന്ന മണ്ഡലമായിരുന്നു വടകരയും.
സിപിഎം സ്ഥാനാര്‍ഥി പി.ജയരാജന് ഈസി വാക്കോവര്‍ കിട്ടുമെന്നു കരുതിയിടത്തേക്കായിരുന്നു കെ.മുരളീധരന്റെ മാസ് എന്‍ട്രി. മത്സരം തീരുമ്ബോള്‍ ലീഡറുടെ മകന്‍ ലീഡ് എടുക്കുമെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ. പ്രസംഗത്തിനു കിട്ടുന്ന കയ്യടി മുഴുവന്‍ വോട്ടായി മാറിയാല്‍ ഫലം വരുമ്ബോഴും മുരളി മാസ്സാകും.
അപ്രതീക്ഷിതമായിരുന്നു മുരളീധരനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം. സിപിഎമ്മിലെ പി. ജയരാജനെപ്പോലെ മുതിര്‍ന്ന നേതാവിനെ നേരിടാന്‍ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നു വിലയിരുത്തിയ സംസ്ഥാന നേതൃത്വം മുരളീധരന്റെ പേര് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുകയായിരുന്നു.
മണ്ഡലത്തില്‍ സ്വാധീനമുള്ള മുസ്‌ലിം ലീഗിന്റെയും ആര്‍എംപിയുടെയും പിന്തുണയും നിര്‍ണായകമായി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടി. സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളിക്കു മേല്‍ സമ്മര്‍ദം ശക്തമായിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞിരുന്നു.

No comments