വെക്കേഷനെത്തി; വിമാന ടിക്കറ്റ് കൊള്ള തുടങ്ങി
ഗള്‍ഫിലേക്കുള്ള അവധിക്കാല ടിക്കറ്റ് കൊള്ളയ്‌ക്കായി വിമാനക്കമ്ബനികളുടെ മത്സരം. സ്വകാര്യ കമ്ബനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയും ടിക്കറ്റ് നിരക്ക് മാര്‍ച്ച് അവസാനം മുതല്‍ മൂന്നിരട്ടിയോളമാക്കി. വേനലവധിക്ക് ഗള്‍ഫിലേക്കുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണിത്. തിരക്ക് വര്‍ദ്ധിച്ചതോടെ പല സെക്ടറിലേക്കും ടിക്കറ്റും ലഭ്യമല്ല. വേനലവധിക്ക് നിരക്ക് കുത്തനേ കൂട്ടുന്നതും ഏപ്രില്‍ അവസാനം സീസണ്‍ അവസാനിക്കുമ്ബോള്‍ നിരക്ക് കുറയ്ക്കുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിമാനക്കമ്ബനികളുടെ സ്ഥിരം ഏര്‍പ്പാടാണ്. പരാതി ഉയരും, പക്ഷേ നടപടിയൊന്നും ഉണ്ടാകില്ലെന്നു മാത്രം.
എയര്‍ ഇന്ത്യയെക്കാള്‍ പതിനായിരം രൂപയിലധികമാണ് സ്വകാര്യ കമ്ബനികള്‍ ഈടാക്കുന്നത്.
തിരക്കില്ലാത്ത സമയങ്ങളിലെ നഷ്ടം നികത്താനാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് കമ്ബനികളുടെ വാദം.
വിമാന സര്‍വീസിന്റെ സമയക്രമമനുസരിച്ചും നിരക്കില്‍ മാറ്റമുണ്ട്. ജിദ്ദ, കുവൈറ്റ്, ബഹറൈന്‍, മസ്‌കറ്റ്, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, സലാല, ദമാം റൂട്ടുകളിലെല്ലാം നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഏറെയുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള നിരക്ക് താരതമ്യേന കൂടുതലാണ്.
എയര്‍ഇന്ത്യ എക്‌സ്‌പ്രസിലെ നിരക്കുകള്‍
കോഴിക്കോട് - റിയാദ് എക്കണോമി ക്ലാസ് - നാളെത്തെ (ശനി) നിരക്ക് - 38,490 രൂപ
റിയാദില്‍ നിന്ന് തിരിച്ച് - 13,000 രൂപ
കണ്ണൂര്‍ - അബുദാബി റൂട്ടില്‍ ഇന്ന് - 20,655 രൂപ, തിരിച്ച് - 8,600 രൂപ
ഈ ആഴ്‌ചയിലെ കുറഞ്ഞ നിരക്ക് - 15,900 രൂപ
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് - 27,000 രൂപ, തിരിച്ച് - 12,000 രൂപ
ദോഹയിലേക്ക് - 21,600 രൂപ, തിരിച്ച് - 10,700 രൂപ

No comments