അന്ന് വയനാട്ടില്‍ അനുമതി നിഷേധിച്ചു.. രാഹുലിനിത് മധുരപ്രതികാരം
മാര്‍ച്ച് 14. അന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരില്‍ ആവേശം പടര്‍ത്തി കോഴിക്കോട്ടെത്തിയത്.
യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ബീച്ചിലെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അങ്കത്തിന്റെ കേളികൊട്ടായി മാറിയ ഈ മഹാസമ്മേളനത്തില്‍ തന്റെ അനിതരസാധാരണമായ പ്രസംഗ ശൈലികൊണ്ട് രാഹുല്‍ പ്രവര്‍ത്തകരെ കൈയിലെടുത്തപ്പോള്‍ വേദിയിലിരുന്ന നേതാക്കള്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല,
വയനാട്ടിലെ വരാനിരിക്കുന്ന സ്ഥാനാര്‍ഥിയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന്...
യുഡിഎഫ് മഹാസമ്മേളനം കഴിഞ്ഞ് എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് 17-ാം ദിവസം ആ പ്രഖ്യാപനം വന്നു.
രാഹുല്‍ വയനാട്ടിലേക്ക്. വയനാട്, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഒറ്റ ദിവസം സന്ദര്‍ശനം നടത്താനായിരുന്നു രാഹുലിന്റെ പദ്ധതി. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുടെ പേരുപറഞ്ഞ് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
വയനാട് സന്ദര്‍ശിക്കാനാവാതെ ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇനി വരുന്നത് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ്. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഇനി ആ വരവിനെ തടയാനാകില്ല.
രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറും.
രാഹുലിന്റെ ഭൂരിപക്ഷം പരമാവധി വര്‍ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കാന്‍ സംസ്ഥാന നേതാക്കളെല്ലാം ഇവിടെ സന്നിഹിതരായിരിക്കും.
ഫലത്തില്‍ വയനാടന്‍ ചുരം വിഐപികളുടെ സാന്നിധ്യംകൊണ്ട് സമ്ബന്നമാകും. വയനാട്ടിലെ പ്രചാരണപരിപാടികളില്‍ മാത്രമായിരിക്കില്ല നേതാക്കള്‍ പങ്കെടുക്കുക.
വടകരയിലും കോഴിക്കോട്ടും മറ്റ് സമീപ മണ്ഡലങ്ങളിലും കേന്ദ്ര - സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നത് പ്രചാരണത്തിന് ആവേശം പകരും.

No comments