Breaking News

'നമ്മള്‍ ജയിക്കും, നമ്മളെ ജയിക്കൂ'

പൃത്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങി പുതിയ ചിത്രം ലൂസിഫറിലെ ഡയലോഗ് ഏറ്റുപിടിച്ച്‌ വി.ടി ബല്‍റാം എം.എ.എ.

'നമ്മള്‍ ജയിക്കും, നമ്മളെ ജയിക്കൂ' എന്ന ഡയലോഗ് ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ നടന്‍ ടൊവിനോ തോമസ് പറയുന്ന ഡയലോഗാണ് ബല്‍റാം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം വന്നത്. പ്രത്യേകം വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്.

രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്നും മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സീറ്റാണ് വയനാട്ടിലേതെന്നും എ.കെ ആന്റണി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് രാഹുലിന്റെ തീരുമാനം അറിയിച്ചത്. അമേഠിയ്ക്കു പുറമേയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുക.

No comments