Breaking News

പി ജയരാജന് ലക്ഷങ്ങളെങ്കില്‍ മുരളീധരന് കോടികള്‍, ആസ്തി നാല് കോടിക്ക് മുകളില്‍, മൂന്ന് കേസുകളും!

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ വയനാട് മണ്ഡലം കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്നില്‍ വടകരയാണ്. പി ജയരാജനും കെ മുരളീധരനും തമ്മിലാണ് മത്സരം. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവ് എന്നാരോപിച്ചാണ് പി ജയരാജന് എതിരെ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.

കോണ്‍ഗ്രസിനെ മോഹിപ്പിച്ച്‌ തെക്കുളള 133 സീറ്റുകള്‍! കേരളത്തില്‍ 12ന് മേലെ, വയനാട്ടിലേക്കുളള വരവ് വെറുതേയല്ല

രണ്ട് ക്രിമിനല്‍ കേസുകളില്‍ അടക്കം പത്തോളം കേസുകളില്‍ ജയരാജന്‍ പ്രതിയാണെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പേരില്‍ മൂന്ന് കേസുകളാണ് ഉളളത്. വരണാധികാരിക്ക് മുന്നില്‍ സര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഈ വിവരങ്ങള്‍ ഉളളത്.

റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തതിനുമാണ് കേസുകള്‍. രണ്ട് കേസുകള്‍ തിരുവനന്തപുരം മണ്ണന്തല പോലീസ് സ്‌റ്റേഷനിലും ഒരു കേസ് കന്റോണ്‍മെന്റ് സ്‌റ്റേഷനിലുമാണ്. കെ മുരളീധരന് ആകെയുളള സ്വത്തുക്കളുടെ മൂല്യം 4 കോടിക്ക് മേലെയാണ്. 4,57,808,58. 41 രൂപ എന്നാണ് ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്.

മുരളീധരന്റെ കയ്യിലുളളത് എഴുപതിനായിരം രൂപയാണ്. മുരളീധരന്റെ ഭാര്യയ്ക്ക് 12443461.73 രൂപയുടെ സ്വത്തുക്കളാണ് ഉളളത്. കയ്യിലുളളത് എണ്‍പതിനായിരം രൂപയുമാണ്. 30,000 രൂപ വിലയുളള വിവാഹ മോതിരം മുരളീധരന്റെ കൈവശമുണ്ട്. ഭാര്യയുടെ കൈവശമുളളത് 15 ലക്ഷം രൂപ വില വരുന്ന 496 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

No comments