മുരളീധരനെ മാലയണിയിക്കുന്നതിനിടെ വേദി തകര്‍ന്നുവീണു; സ്ഥാനാര്‍ഥിയും അണികളും നിലംപൊത്തി
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം നടത്തുന്നതിനിടെ വേദി തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്ബളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം.
മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാല്‍ വീണിടത്ത് നിന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റ് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
സ്റ്റേജ് പൊട്ടിവീണിട്ടും മുരളീധരന്‍ തന്റെ സ്വതസിദ്ധമായ നര്‍മം കൈവിട്ടില്ല. 'ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല.
ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോണില്ല.' ചിരിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും കൈയ്യടിയോടെ അത് സ്വീകരിച്ചു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ഥിച്ചു.
No comments