Breaking News

പെരിയ ഇരട്ട കൊലപാതകം; സി.ബി.ഐ അന്വേഷണ ആവശ്യമില്ല; സര്‍ക്കാർ

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിതിയില്‍. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കൊലപാതകത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നും വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പ്രതി പീതാംബരന്റെ വ്യക്തി വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

No comments