തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര്‍ കൊല്ലപ്പെട്ടു
തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയില്‍ നാരായണ്‍പേട്ട് ജില്ലയിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.മഴക്കുഴി നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ക്ക് മുകളിലോട്ട് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പന്ത്രണ്ടുപേര്‍ അപകടസമയത്ത് ഉണ്ടായിരുന്നു. മറ്റുള്ള രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേരാണ് മഴക്കുഴി നിര്‍മ്മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് എല്ലാ സഹായവും നല്‍കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിര്‍ദേശം നല്‍കി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
No comments