Breaking News

മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി സുരക്ഷാ പരിശോധനയില്ലാതെ കടത്തിയ അജ്ഞാത പെട്ടിയെച്ചൊല്ലി വിവാദം

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ ദുരൂഹമായ പെട്ടിയെച്ചൊല്ലി വിവാദം കൊഴുക്കുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോഴാണ് മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്ന് അജ്ഞാത പെട്ടി ഇറക്കിയത്.
ഇറക്കിയ ഉടന്‍ യാതൊരു സുരക്ഷാ പരിശോധനകളും കൂടാതെ സ്വകാര്യ ഇന്നോവയില്‍ പെട്ടി കയറ്റിക്കൊണ്ടു പോകുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത സ്വകാര്യ വാഹനത്തിലാണ് പെട്ടി കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ പുറത്തുവിട്ടു.

ചിത്രദുര്‍ഗയില്‍ എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്ന് സംശയാസ്പദമായ ബോക്‌സ് പുറത്തിറക്കിയിരിക്കുന്നു.

ശേഷം സ്വകാര്യ ഇന്നോവയില്‍ കയറ്റിക്കൊണ്ടുപോയി. ചോദ്യം ഇതാണ്, എന്തുകൊണ്ടാണ് ആ പെട്ടി സുരക്ഷാ പരിശോധനയില്‍ നിന്ന്് ഒഴിവാക്കിയത്.
എന്തുകൊണ്ടാണ് ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇല്ലാതിരുന്നത്. ആരുടെ ഉടമസ്ഥയിലുള്ള വാഹനമാണ് അത്- ഇത്രയും ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ശ്രീവാസ്തവയുടെ ട്വീറ്റ്.


കര്‍ണാടകയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ദുരൂഹമായ പെട്ടിയെക്കുറിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

No comments