Breaking News

കുമ്മനം ഹൈന്ദവ ധ്രുവീകരണത്തിന്റെ ആള്‍,​ ശശി തരൂരിന്റെ വിജയത്തില്‍ സംശയമില്ല: വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും കുമ്മനം രാജശേഖരനും എതിരെ ആഞ്ഞടിച്ച്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. മാറാട് കലാപവും നിലയ്ക്കല്‍ സമരവും ഓര്‍മ്മിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കുമ്മനം ഹൈന്ദവ ധ്രുവീകരത്തിന്റെ ആളാണെന്നും കുറ്റപ്പെടുത്തി.

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിനാണ്, ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. താഴേതട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും. എല്ലാ കാലത്തും എ.ഐ.സി.സി നിരീക്ഷകരെ നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

No comments