ഫാദര്‍ ആന്റണി മാടശ്ശേരിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവം ;ആരോപണം നിഷേധിച്ച് പഞ്ചാബ് പോലീസ്
പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ ആരോപണം നിഷേധിച്ച് പഞ്ചാബ് പോലീസ്.വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഖന്ന എസ് എസ് പി ദ്രുവ് ദഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഹോദയാ കമ്ബനിക്ക് 40 കോടിയുടെ വിറ്റുവരവുണ്ടെന്ന് കണ്ടെത്തി. രേഖകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുകയാണ്. ഫാദര്‍ ആന്റണിയും മൂന്ന് വൈദികരും നടത്തിയത് സ്വകാര്യ ബിസിനസാണെന്ന് തെളിഞ്ഞു. നവജീവന്‍ ട്രസ്റ്റിലൂടെ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സംശയം.ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നവജീവന്‍ ട്രസ്റ്റ്.

No comments