തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത് മോദി പറയുന്നതനുസരിച്ച്, ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകണം: ചന്ദ്രബാബു നായിഡു
തിരഞ്ഞെടുപ്പ് കമ്മിഷന് പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ചാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നടന്ന വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി കമ്മിഷനില്‍ പരാതി നല്കിയ ശേഷമായിരുന്നു നായിഡുവിന്റെ പരാമര്‍ശം.
ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രകിയയുടെയും പവിത്രത സംരക്ഷിക്കണമെങ്കില്‍ ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു സ്വയംഭരണ സ്ഥാപനമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് തങ്ങളോടു സഹകരിക്കാന്‍ തയാറാവുന്നില്ല.- നായിഡു പറഞ്ഞു.
ആന്ധ്രയില്‍ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 30മുതല്‍40 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4,583 മെഷീനുകള്‍ വോട്ടിങ്ങിനിടെ പ്രവര്‍ത്തന രഹിതമായി. 150 പോളിങ് ബൂത്തുകളില്‍ റീപോളിങ് വേണമെന്ന ആവശ്യവും ചന്ദ്രബാബു നായിഡു ഉന്നയിച്ചു.
തിരഞ്ഞെടുപ്പിനിടെ വൈ.എസ്.ആര്, ടി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ടി.ഡി.പി പ്രവര്ത്തകന് മരിക്കാനിടയായ സംഭവത്തെ അദ്ദേഹം വിമര്‍ശിച്ചു. വോട്ടിങ് സുഗമമായി നടത്തുന്നതില്‍ ശ്രദ്ധിക്കേണ്ടതിന് പകരം വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റുന്നതിലായിരുന്നു കമ്മിഷന്റെ ശ്രദ്ധയെന്നും. ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന് രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കമ്മിഷനെ തിരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും നായിഡു പറഞ്ഞു.

No comments