മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി; രാഹുലിനെ തോല്പിക്കാമോ?
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പരിഭ്രാന്തിയിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വിജയസാധ്യത പതിന്മടങ്ങ് വര്‍ധിച്ചതാണ് ഇതിനു കാരണമെന്ന് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ തോല്പിക്കാന് സാധിക്കുമോയെന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. മതേതര ശക്തികളെ എന്നും എതിര്‍ത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ടു വച്ച ദേശീയ മതേതര ജനാധിപത്യ ബദലിനെ തുരങ്കം വച്ചതു മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ദേശീയതലത്തില്‍ ബിജെപിയും കേരളത്തില്‍ ഇടതുപക്ഷവുമാണ് കോണ്‍ഗ്രസിന്റെ എതിരാളികള്‍. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി മണ്ഡലമായ വയനാട്ടില്‍ രാഹുലിന്റെ വരവ് കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു വലിയ മുന്നേറ്റം ഉണ്ടാക്കും. സംസ്ഥാനത്ത് 20 സീറ്റിലും യുഡിഎഫ് വിജയിക്കും. കര്‍ഷക ആത്മഹത്യക്കെതിരേ എന്നും ശബ്ദമുയര്‍ത്തുന്ന രാഹുല്‍ ഗാന്ധി കര്‍ഷക ജില്ലയായ വയനാട്ടില്‍ മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നരേന്ദ്രമോദി വന്നാല്‍ പോലും ആശങ്കയില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

No comments