തിരുവനന്തപുരത്തെ യുഡിഎഫ് പ്രചാരണം ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്തും.. തരൂരിനെ ജയിപ്പിക്കാൻ രണ്ടും കൽപ്പിച്ച് യുഡിഎഫ്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താതിരുന്നാല് ബന്ധപ്പെട്ട നേതാക്കള്‍ പിന്നീടു പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു നേതാക്കള്‍ കര്‍ശന താക്കീതു നല്‍കിയതായാണു വിവരം.
മണ്ഡലത്തിലെ ചിലയിടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച പരാതി കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം ഇടപെട്ടത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കര്‍ശന നിര്‍ദേശം നല്കി.
പ്രചാരണ പ്രവര്‍ത്തനത്തിന്റെ നിരീക്ഷകനായി നാനാപട്ടോലയെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം നിരീക്ഷണം നടത്തി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അതേസമയം, പ്രചാരണത്തിന് ചില നേതാക്കളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകുന്നില്ലെന്ന വിധത്തില്‍ ശശി തരൂര്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നു മുകുള്‍ വാസ്നിക് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിന്റെ പ്രചാരണത്തില്‍ ഒരു പാളിച്ചയും പറ്റിയിട്ടില്ല. ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തുണ്ട്. പിന്നെന്തിനാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു പ്രത്യേക നിരീക്ഷകനെ കൂടി ചുമതലപ്പെടുത്തി യതെന്ന ചോദ്യത്തിന്, അതില്‍ പുതുമയൊന്നും ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അഭിമാന മണ്ഡലമാണ്. അതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഒരാളെക്കൂടി നിയോഗിച്ചത്. അല്ലാതെ മറ്റു കുറവുകള്‍ കൊണ്ടല്ല. ശശിതരൂര്‍ തിരുവനന്തപുരത്ത് ഏറ്റവും മികച്ച വിജയം നേടുമെന്നതില്‍ ഒരു സംശയവും ഇല്ലെന്നും മുകുള്‍ വാസ്നിക് പറഞ്ഞു.

No comments