വടിവാളല്ല, അത് മടവാള്‍: എം.ബി രാജേഷിന്റെ റാലിയില്‍ ആയുധം വീണ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് എം.പിയുടെ പ്രചരണത്തിനിടെ ഇരുചക്രവാഹനത്തില്‍ നിന്നും താഴെ വീണത് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മടവാള്‍ (വാക്കത്തി)ആണെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ദുരുദ്ദേശ്യമില്ലെന്നും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ അഞ്ചിന് രാജേഷിന്റെ പര്യടനം കടമ്ബഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റയ്ക്കു സമീപം ഉമ്മനഴി എത്തിയപ്പോഴാണു വിവാദമായ ആയുധം വീണത്. കൃഷി ജോലി കഴിഞ്ഞ് മടങ്ങവെ റാലിയില്‍ ചേര്‍ന്ന യുവാവിന്റെതാണ് ആയുധം.
ഒറ്റപ്പാലം നിയോജകമണ്ഡലം പര്യടനത്തിനിടെയാണ് സംഭവം.
ഉമ്മനഴിയില്‍ നിന്നു മണ്ണാര്‍ക്കാട് റോഡിലേക്കു സ്ഥാനാര്‍ഥിക്കൊപ്പമുള്ള പര്യടന വാഹനങ്ങള്‍ തിരിയുന്നതിനിടെ ഒരു ഇരുചക്രവാഹനം ചരിഞ്ഞു. ഇതിലുണ്ടായിരുന്നവരില്‍ നിന്നാണ് വാള്‍ റോഡിലേക്ക് തെറിച്ചുവീണത്. പിന്നാലെയെത്തിയ മറ്റ് വാഹനങ്ങളിലുളളവര്‍ വളഞ്ഞുനിന്ന് ഇതു മറച്ചു.
സ്ഥാനാര്‍ഥിയുടെ പര്യടനം മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാര്‍ക്കെല്ലാം ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആയുധവുമായി സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചതില്‍ അന്വേഷണം വേണമെന്നും എല്‍.ഡി.എഫിന് ഉപയോഗിക്കാന്‍ പറ്റിയ ചിഹ്നമാണ് വടിവാള്‍ എന്നും യു.ഡി.എഫ് നേതൃത്വം ആരോപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

No comments