തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് വേണ്ടെന്നു പറയാന്‍ സിപിഎം തയാറാണോ? കെ.പി.എ. മജീദ്
വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് വേണ്ടെന്നു പറയാന്‍ സിപിഎം തയാറാണോയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കൊല്ലം പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പു സംവാദ പരിപാടി 'ജനവിധി 2019'ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അവിടെ രാഹുല്‍ ഗാന്ധിയുടെയും ലീഗ് ദേശീയ അധ്യക്ഷന്റെയും ചിത്രം പതിച്ചാണു സിപിഎം സ്ഥാനാര്‍ഥി വോട്ടു തേടുന്നത്. അതിര്‍ത്തി കടക്കുമ്ബോള്‍ വര്‍ഗീയത മാറുമോ എന്ന് അവര്‍ വ്യക്തമാക്കണം. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രമുള്ള സിപിഎം നേതാക്കള്‍ അതു മറന്നു സംസാരിക്കരുത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ബിജെപി വര്‍ഗീയ പ്രചാരണം നടത്തുന്നു.
ലീഗിന്റെ പതാകയെയും പിന്തുണയെയും അത്തരത്തില്‍ ചിത്രീകരിക്കുന്നു. മുസ്‌ലിം ലീഗിനെയും പതാകയെയും കുറിച്ച് ബിജെപിക്കു നന്നായി അറിയാം. പക്ഷെ ബിജെപി കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ പ്രചരണത്തിനു പറയുന്നതാണ് ഇപ്പോഴും പറയുന്നത്.

No comments