Breaking News

മിസൈല്‍ പ്രതിരോധസംവിധാനമുള്ള റേഞ്ച്‌ റോവര്‍ പോയി; സോണിയയുടെ സവാരിക്ക്‌ 10 വര്‍ഷം പഴക്കമുള്ള സഫാരി


പത്തു വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി, വീട്ടില്‍ പോലീസ്‌ സുരക്ഷ. എസ്‌.പി.ജി. സുരക്ഷ പിന്‍വിലച്ചശേഷം സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിക്കുന്ന സുരക്ഷ ഇത്രമാത്രം. 
ഈ മാസം ആദ്യമാണ്‌ എസ്‌.പി.ജി. സുരക്ഷാ പിന്‍വലിച്ച്‌ ഇരുവരെയും ഇസഡ്‌ പ്ലസ്‌ വിഭാഗത്തിലാക്കിയത്‌. ഇതനുസരിച്ച്‌ സി.ആര്‍.പി.എഫിനാണ്‌ സുരക്ഷാച്ചുമതല. സോണിയയുടെയും രാഹുലിന്റെയും വസതികളുടെ സുരക്ഷയ്‌ക്ക്‌ ഡല്‍ഹി പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. നേരത്തെ പ്രത്യേക പരിശീലനം ലഭിച്ച എസ്‌.പി.ജി. കമാന്‍ഡോകള്‍ക്കായിരുന്നു ഈ ചുമതല. വീട്ടില്‍ മാത്രമല്ല, നേതാക്കളുടെ യാത്രാവേളയിലും ഇവര്‍ ഒപ്പമുണ്ടായിരുന്നു. 
എസ്‌.പി.ജി. സംരക്ഷണത്തില്‍ സോണിയയും പ്രിയങ്കയും മിസൈല്‍ പ്രതിരോധ സംവിധാനമുള്ള റേഞ്ച്‌ റോവറുകളാണ്‌ ഉപയോഗിച്ചിരുന്നത്‌.

No comments