നഗരത്തിലെ പ്രമുഖ വാണിജ്യകേന്ദ്രത്തില്‍ "നോട്ടുമഴ'. ബുധനാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലാണ് സംഭവം. ബെന്റിക് സ്ട്രീറ്റില്‍ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് നോട്ടുകള്‍ താഴേക്ക് പറന്നു വന്നത്. തെരുവിലെ വ്യാപാര സ്ഥാപനം നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നാണ് 2000, 500, 100 എന്നീ നോട്ടുകളുടെ കെട്ടുകള്‍ ജനാല വഴി പാറി വന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന കാര്യം ഔദ്യോഗികവൃത്തം സ്ഥിരീകരിച്ചിട്ടില്ല.
No comments