Breaking News

പണി എന്‍സിപിക്ക് മാത്രമല്ല ശിവസേനയ്ക്കും; 22 എംഎല്‍മാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും?

രു ദിവസം എന്‍സിപി ഞെട്ടിയെങ്കില്‍, ഇനി ഞെട്ടാന്‍ ഇരിക്കുന്നത് സാക്ഷാല്‍ ശിവസേന. ബിജെപി, എന്‍സിപി വിമതസംഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ 22 ശിവസേന എംഎല്‍എമാരുടെ പിന്തുണ ബിജെപി സര്‍ക്കാരിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ ശിവസേനയെ കൈവിട്ട് ഇത്രയും എംഎല്‍എമാര്‍ പഴയ സഖ്യകക്ഷിക്കൊപ്പം ചേരുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തെ ചതിച്ചാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനം ഏറ്റതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. അജിത് പവാറിന്റെ നീക്കങ്ങള്‍ക്ക് എന്‍സിപി പിന്തുണയില്ലെന്ന് ശരത് പവാറും വ്യക്തമാക്കി.

No comments