Breaking News

കാത്തിരിപ്പിന് വിരാമമിട്ട് രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി അടുത്തവര്‍ഷം

എറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം അന്തിമ ഘട്ടത്തിലേക്ക്. 2020 ആഗസ്റ്റിലോ സെപ്തംബറിലോ
രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. തന്റെ ഫാന്‍ ക്ലബായ രജനി മക്കല്‍ മന്‍റം രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം. പാര്‍ട്ടി നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രജനികാന്ത് അടുത്ത വര്‍ഷം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു മുന്നണിയെ നയിക്കുകയും ചെയ്യുമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ തമിളരുവി മണിയന്‍ പറഞ്ഞു.

No comments