'നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാം, എതിര്‍ത്താല്‍ ജയില്‍, അനുകൂലിച്ചാല്‍ മന്ത്രി സഭ എന്നാണ് നയം'; കെ മുരളീധരന്‍.. ലാവ്‌ലിൻ കേസ് കൊണ്ട്..
നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കാമെന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടത്.
ശരത് പവാര്‍ ചതിച്ചെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയം സംസ്ഥാനങ്ങളെ പിടിച്ചെടുക്കലാണ്. കേന്ദ്ര ഭരണം എന്‍ഡിഎയുടെ കൈകളിലായതിനാല്‍ എല്ലാ സംസ്ഥാനങ്ങളും കരുതിയിരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.'കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ചാണ് എന്‍സിപിയെ പിളര്‍ത്തിയത്. കശ്മീര്‍ പോലെ നാളെ കേരളത്തെയും കീറി മുറിച്ചേക്കാം.
കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്താല്‍ ജയില്‍, അനുകൂലിച്ചാല്‍ മന്ത്രി സഭ എന്നാണ് അവസ്ഥ. കേരളത്തില്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത് ബിജെപിയെ കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ്. സിപിഐഎം നിലപാട് ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് മോദിയുടെ ശൈലിയിലാണ്. ലാവ്‌ലിന്‍ കേസായിരിക്കാം ഇതിന് കാരണം.' മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ എല്‍ഡിഎഫ്- എന്‍സിപി- സിപിഐഎം കൂട്ടുകെട്ടിനെ ന്യായീകരിക്കുന്നത് ശരത് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അമിത് ഷായുടെ വാകട കൊലയാളിയെപ്പോലെയാണ് കോഷ്യാരി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എപ്പോള്‍ അവകാശവാദം ഉന്നയിച്ചു? ദേവേന്ദ്ര ഫഡ്നാവിസിനെ എത്ര ബിജെപി, എന്‍സിപി എംഎല്‍എമാരാണ് പിന്തുണക്കുന്നത്? പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് രാത്രിയിലെ ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഗവര്‍ണര്‍ സ്ഥിരീകരിച്ചത്?
രാഷ്ട്രപതി ഭരണം നീക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്ത് നല്കിയ സമയം ? അത് അംഗീകരിക്കുന്നത് എപ്പോഴാണ്?
എപ്പോഴാണ് ഗവര്‍ണര്‍ ഫഡ്നാവിസിനെയും അജിത്ത് പവാറിനെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുന്നത്? ഒരു സ്വകാര്യ ചാനല്‍ ഒഴികെ, ദൂരദര്‍ശനെയോ മറ്റ് സ്വകാര്യ ചാനലുകളെയോ ജനങ്ങളെയോ മഹാരാഷ്ട്ര ചീഫ് ജസ്റ്റീസിനെയോ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? സത്യപ്രതിജ്ഞ ചെയ്തു എന്നല്ലാതെ എപ്പോള്‍ ഫട്നാവിസ് സര്‍ക്കാര്‍ രൂപീകരിക്കും തുങ്ങിയ ചോദ്യങ്ങളും സുര്‍ജേവാല ഉന്നയിച്ചു.
No comments