ഡല്‍ഹിയില്‍ പവാര്‍-മോദി കൂടിക്കാഴ്ച; മറാത്ത രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്.. മഹാരാഷ്ട്രയിൽ ബിജെപി - എൻസിപി സര്‍ക്കാര്‍ ?
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി.
മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനില്‍ക്കവെ പവാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടതിലാണ് കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്.
പവാറിന്റെ നടപടി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിലെ സഖ്യനീക്കങ്ങളില്‍ സംശയമുണ്ടാക്കുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.
അതേസമയം, മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിഷയമാണ് പ്രധാനമന്ത്രിയുമായി പവാര്‍ ചര്‍ച്ച ചെയ്തതെന്ന് എന്‍സിപി വൃത്തങ്ങള്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു മിനിമം പരിപാടിയില്‍ ശിവസേന ഉറച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നം ചര്‍ച്ച ചെയ്യാനാണു കൂടിക്കാഴ്ച എന്നാണ് ഒൗദ്യോഗിക വിശദീകരണം.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലുള്ള കൂടിക്കാഴ്ചയ്ക്കു രാഷ്ട്രീയമാനങ്ങളും കല്‍പ്പിക്കുന്നുണ്ട്.
ഇതിനുശേഷം എന്‍സിപി-കോണ്‍ഗ്രസ് കൂടിക്കാഴ്ചയും നടക്കുന്നുണ്ട്. ശിവസേന ബിജെപിയുമായി കൂട്ടുവെട്ടിയതോടെയാണു മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, എന്‍സിപിയുമായും കോണ്‍ഗ്രസുമായും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും, ബിജെപിയുമായാണ് ഈ ഘട്ടത്തില്‍ സേന ബന്ധം പുലര്ത്തുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
50:50 ഫോര്‍മുലയില്‍ പദവികള്‍ നല്കിയാല് ബിജെപിയുമായി ശിവസേന വീണ്ടും കൂട്ടുചേര്ന്നേക്കും.
എന്നാല്‍ എന്‍സിപിയെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപി മുന്നോട്ടുവച്ച ഫോര്‍മുല അനുസരിച്ച് എന്‍സിപിക്ക് സര്‍ക്കാരില്‍ പ്രധാന പദവികള്‍ വാഗ്ദാനം ചെയ്തതായാണു വിവരം.
രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിനാല്‍ തിരക്കിട്ടു സഖ്യത്തിലേക്കു പോകേണ്ടതില്ലെന്നാണു കോണ്‍ഗ്രസിന്റെ തീരുമാനം.
ശിവസേനയുമായി സഖ്യം ഉണ്ടാക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്ക്കെതിരാണെന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തിയേക്കാമെന്നതും പ്രശ്നമാണ്.
ബിജെപിക്കെതിരേ സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ കേന്ദ്രത്തിലെ ഭരണവും സംസ്ഥാനത്തെ രാഷ്ട്രപതി ഭരണവും ഉപയോഗപ്പെടുത്തി നിലവിലുള്ള എംഎല്‍എമാരെ പോലും നഷ്ടമായേക്കുമെന്ന ഭയവും ഭീഷണിയും കോണ്‍ഗ്രസിനും എന്‍സിപിക്കുമുണ്ട്.

No comments