Breaking News

ഇവള്‍ നിദാ ഫാത്തിമ; ഷെഹ്‌ല ഷെറിന്റെ മരണം ലോകം അറിഞ്ഞത് ഇവളിലൂടെ.

കുട്ടികള്‍ക്ക് അറിവും സുരക്ഷയും നല്‍കേണ്ട വിദ്യാലയങ്ങള്‍ അവരുടെ ജീവനെടുക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കാണ് കേരളക്കര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അധ്യാപകന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിലൂടെ പൊലിഞ്ഞത് അഞ്ചാം ക്ലാസ്സുകാരിയായ ഷെഹ്‌ല എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളാണ്. നാടെങ്ങും അവള്‍ക്കായി പ്രതിഷേധം ഉയരുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വീറോടെ തന്റെ സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ ഒരു പെണ്‍കുട്ടിയെ ആരും മറന്ന് കാണില്ല.
'ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞത്.ഷെഹ്‌ലയ്ക്ക് കസേരയില്‍ ഇരിക്കാന്‍ പോലും വയ്യായിരുന്നു..ആ കുട്ടി മൂന്നാലു വട്ടം പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകാന്‍….'
ഷെഹ്ല ഷെറിന്റെ മരണം ലോകം അറിഞ്ഞത് ഈ വാക്കുകളിലൂടെയാണ്. നിദ ഫാത്തിമ എന്ന ഏഴാം ക്ലാസ്സുകാരിയാണ് ഈ ഉറച്ച ശബ്ദത്തിനുടമ. നിദയിലൂടെയാണ് ഷെഹ്‌ലയ്ക്കു സംഭവിച്ചതെന്തെന്നും അധ്യാപകന്റെ അനാസ്ഥയാണ് ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്.

No comments