കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാവില്ല, പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല.
Post Comment