ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യുസഫ്.
ഐഎഎസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണത്തില്‍ കുടുങ്ങി തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യുസഫ്. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഐഎഎസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫിന് ക്രീമിലയറില്‍ പരിധിയില്‍ പെടാത്ത ഉദ്യോഗാര്‍ത്ഥി എന്ന നിലയിലാണ് കേരള കേഡറില്‍ ഐഎഎസ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്.കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാല്‍ മാത്രമാണ് ക്രിമിലെയറില്‍ നിന്നും ഒഴിവാക്കപ്പെടുക.
No comments