Breaking News

ഞങ്ങളുടെ രാഹുല്‍ ഗാന്ധി എവിടെ..? ഗൂഗിളില്‍ തിരഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍..

കേന്ദ്ര സര്‍ക്കാറിനെതിരെ സാമ്ബത്തിക മാന്ദ്യം അടക്കമുള്ള വിഷയങ്ങളുയര്‍ത്തി രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്ബോളായിരുന്നു മുന്‍ പ്രസിഡന്റും എം. പി യുമായ രാഹുല്‍ ഗാന്ധി വിദേശത്ത് പോയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഒക്ടോബര്‍ 28 നാണ് രാഹുല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടത്.

 പിന്നീടിങ്ങോടെ ഇടക്കിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല.

എന്നാല്‍ രാഹുല്‍ ധ്യാനം ചെയ്യാന്‍ പോയതാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ എവിടേക്കാണ് പോയതെന്ന് പറയാന്‍ നേതാക്കള്‍ തയ്യാറായില്ല. എല്ലാ കാലത്തും ഇത് പോലെ ധ്യാനം ചെയ്യുന്നതിനായി രാഹുല്‍ വിദേശത്തേക്ക് പോകാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്‌ സിങ് സുര്‍ജേവാല രാഹുല്‍ പോയതിന് അടുത്ത ദിവസം തന്നെ പ്രതികരിച്ചിരുന്നു.

No comments