എങ്ങനെയുണ്ട് ക്ലൈമാക്സ്!! ഒന്നും മിണ്ടാതെ കണ്ടിരുന്നു, ആരുമറിയാതെ സീന്‍ പൊളിച്ചെഴുതി അമിത് ഷാ.. അവര്‍ ചിന്തിച്ച് നിര്‍ത്തിയിടത്ത് നിന്ന് ബി.ജെ.പി തുടങ്ങി..
ഇന്നലെ ജാര്‍ഖണ്ഡിലായിരുന്ന അഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തിയതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ ക്ളൈമാക്സ് സീന്‍ ആരംഭിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ അമിത് ഷായുടെ വസതിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്.
ബിജെപി-എന്‍.സി.പി സഖ്യസര്‍ക്കാരിനുള്ള അടിത്തറയൊരുങ്ങിയത് അമിത് ഷായുടെ നേരിട്ടുള്ള ഈ ഇടപെടലിലൂടെയാണ്.
ഇന്ന് പുലര്‍ച്ചെ നാല് മണി വരെ ടെലിഫോണിലൂടെ ദേവേന്ദ്ര ഫട്നാവിസ് ഫോണിലൂടെ അജിത് പവാറുമായി ചര്‍ച്ചകള്‍ നടത്തിയതായും വിവരം പുറത്തുവരുന്നുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അജിത്ത് പവാറും ബിജെപിയും തമ്മില്‍ ധാരണയായതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവുമായി കേന്ദ്ര അഭ്യന്തരസെക്രട്ടറി രാഷ്ട്രപതി ഭവനിലെത്തി.
ആറ് മണിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ഉത്തരവില്‍ ഒപ്പിട്ടു. തൊട്ടുപിന്നാലെ രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതു രഹസ്യമാക്കി വച്ചു.
ഇത്രയുമായപ്പോഴേക്കും മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലായി. ദേവേന്ദ്ര ഫട്നാവിസും അജിത്ത് പവാറും രാജ്ഭവനിലെത്തി.
പിന്നാലെ രണ്ട് പേരുടേയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ഞൊടിയിടയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മാത്രമാണ് സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി വന്നുവെന്ന വിവരം പുറംലോകം അറിയുന്നത്.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന സമയത്ത് എന്‍.സി.പി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതെന്തിന് എന്ന ചോദ്യം ഇപ്പോഴുയരുന്നു.
മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇതിന് രാഷ്ട്രീയ പ്രാധാന്യം നല്‍കിയപ്പോള്‍ താന്‍ മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തതായിരുന്നുവെന്നും ചര്‍ച്ചയില്‍ രാഷ്ട്രീയം കടന്നുവന്നില്ലെന്നുമായിരുന്നു പവാറിന്റെ മറുപടി.
എന്നാല്‍ ഇപ്പോള്‍ ഈ സംശയം ശിവസേനയ്ക്കും ഉയര്‍ന്നിരിക്കുന്നു. തലേദിവസം വരെ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സര്‍ക്കാരിനായി പ്രയത്നിച്ച ശരത് പവാര്‍ ഇങ്ങനെ പെട്ടെന്ന് തങ്ങളെ കാലുവാരുമെന്ന് ശിവസേന ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
എന്നാല്‍ തന്റെ അറിവോടെയല്ല അനന്തരവനായ അജിത് പവാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നാണ് പവാറിന്റെ വിശദീകരണം. ഇതു മുഖവിലയ്ക്കെടുക്കാനെ ഇപ്പോള്‍ ശിവസേനയ്ക്ക് കഴിയൂ.

കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നാണ് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ശരദ് പവാര്‍ നല്‍കിയ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച നിയമോപദേശം തേടിയിട്ടുണ്ട് എന്‍സിപി. ബിജെപിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
No comments