Breaking News

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപനം നാളെ, മുഖ്യമന്ത്രിപദത്തിലേക്ക് പവാറിന്റെ പേരും


മഹാരാഷ്ട്രയില്‍ ബിജെപിയിതര സഖ്യ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ശിവസേനയ്ക്കും എന്‍സിപിക്കുമായി പങ്കിടുക എന്നതാണ് പ്രധാന ധാരണ. എന്നാല്‍ ഇതിനോട് ശിവസേന പൂര്‍ണമായും വഴങ്ങിയിട്ടില്ല. രണ്ടരവര്‍ഷം ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനല്‍കില്ല എന്ന നിലപാട് ശിവസേന നേതാക്കള്‍ എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്‌.
എന്‍സിപിക്ക് ആദ്യ ടേം ലഭിച്ചാല്‍ ശരദ് പവാര്‍ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളാനാകില്ല.

No comments