പാര്‍ട്ടിയും കുടുംബവും പിളര്‍ന്നുവെന്ന് സുപ്രിയ സുലെ
എന്‍സിപി നേതാവ് അജിത് പവാറിന്റെ മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതികരണവുമായി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നതായി അവര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചു.
ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേ സുപ്രിയയുടെ പേരും പറഞ്ഞുകേട്ടിരുന്നു. ഇതിനെ എതിര്‍ത്ത് ശരത് പവാറിന്റെ മൂത്ത സഹോദരന് പുത്രന് അജിത് പവാര്‍ രംഗത്തെത്തിയിരുന്നു.
No comments