Breaking News

'പന്ത്' ഉരുളുമ്ബോള്‍ എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി?; പൊട്ടിത്തെറിച്ച്‌ പ്രമുഖരും ആരാധകരും

ഏറെ പ്രതീക്ഷയോടെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന - ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത്, പ്രത്യേകിച്ച്‌ മലയാളികള്‍. ബംഗ്ലാദേശിനെതിരായ ടി20 ടീമിലിടം നേടിയെങ്കിലും കളിക്കാന്‍ അവസരം നല്‍കാതിരുന്ന സഞ്ജുവിന് ഒരവസരം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപനം നടന്നത്.
യുവതാരം ഋഷഭ് പന്തിനെയാണ് ഇക്കുറിയും ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി പരിഗണിച്ചത്. ഏറെ അവസരങ്ങള്‍ ഇതിനോടകം നല്‍കിയെങ്കിലും ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ പന്തിനായില്ല.

No comments