Breaking News

കെ.എസ്.യു മാര്‍ച്ച്‌ സംഘര്‍ഷം; പ്രതിപക്ഷം സഭ സ്തംഭിപ്പിക്കും, കെ.എസ്‍.യു ഇന്ന് പഠിപ്പ് മുടക്കും

കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇന്ന് നിയമസഭ സ്തംഭിപ്പിക്കും. കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്
കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച്‌ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് ഷാഫി പറമ്ബിലിന് തലക്ക് ലാത്തിയടിയേറ്റത്.

No comments