Breaking News

അധികാരം വരും പോകും ബന്ധങ്ങളാണ് വിഷയം,​ വാട്സാപ്പ് സ്റ്റാറ്റസിലൂടെ നിലപാട് വ്യക്തമാക്കി പവാറിന്റെ മകള്‍

അവസാന നിമിഷത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ അജിത് പവാര്‍ പോയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ നിര്‍ണായക പ്രതികരണവുമായി എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ. അധികാരം വരും പോകും ബന്ധങ്ങളാണ് വിഷയമെന്നാണ് ഞായറാഴ്ച രാവിലെയിട്ട വാട്സാപ്പ് സ്റ്റാറ്റസിലൂടെ സുപ്രിയ പ്രതികരിച്ചിരിക്കുന്നത്.
അജിത് പവാറിനെ ലക്ഷ്യമിട്ടാണ് സുപ്രിയയുടെ വാട്സാപ്പ് സ്റ്റാറ്റസെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 'അന്തിമമായ വിജയം മൂല്യങ്ങള്‍ക്കായിരിക്കും,​ നീതിയും കഠിനാധ്വാനവും ഒരിക്കലും പാഴാകില്ല. കഷ്ടപ്പാടിലാണെങ്കിലും അത് ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും'- സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു

No comments